ന്യൂഡല്‍ഹി: ഓണ്‍ലൈൻ കൂട്ടബലാത്സംഗത്തിനിരയായി എന്നാരോപിച്ച് 16കാരി പൊലീസില്‍ പരാതി നല്‍കി. യുകെയിലാണ് സംഭവം.
കുട്ടിയുടെ ഡിജിറ്റല്‍ രൂപം ഉപയോഗിച്ച് വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിലൂടെയാണ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി മാനസികമായി വളരെയേറെ തകര്‍ന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്.
വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഗെയിമില്‍ പങ്കെടുക്കാൻ എത്തിയപ്പോള്‍ ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് അവളെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സാധാരണ ഒരു കുട്ടിയെ ശാരീരികമായി മാനഭംഗപ്പെടുത്തുമ്ബോള്‍ ഉണ്ടാകുന്ന അതേ വൈകാരികവും മാനസികവുമായ ആഘാതം തന്നെയാണ് ഈ കുട്ടിക്കും അനുഭവിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷിക്കുന്ന ആദ്യ വെര്‍ച്വല്‍ ലൈംഗിക കുറ്റകൃത്യമാണ് ഇത്.
നിലവില്‍ വെര്‍ച്വല്‍ മാനഭംഗത്തിനെതിരെ നിയമങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇത് പൊലീസുകാര്‍ക്ക് നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൃത്യം നടക്കുന്ന സമയത്ത് കുട്ടി ഏത് ഗെയിലാണ് പങ്കെടുത്തിരുന്നത് എന്ന കാര്യവും വ്യക്തമല്ല.
ഇത് ഓണ്‍ലൈനായി നടന്നതാണെന്ന് കരുതി നിസാരമായി തള്ളരുതെന്നും കുട്ടിയുടെ മാനസികാവസ്ഥ മനസിലാക്കി കൃത്യമായ അന്വേഷണം നടത്തണമെന്നും യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി. ഡിജിറ്റലായി ഇത്രയും ക്രൂരത കാണിച്ച പ്രതികള്‍ ഒരു കുട്ടിയെ നേരില്‍ കണ്ടാല്‍ എത്ര മോശമായി പെരുമാറം എന്നതോര്‍ന്ന് ഭയമാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ രാജ്യങ്ങളില്‍ മാത്രമല്ല, കേരളത്തിലുള്‍പ്പെടെ വെര്‍ച്വല്‍ ബലാത്സംഗങ്ങള്‍ നടന്നിട്ടുള്ളതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ അല്ലെങ്കില്‍ സ്ത്രീയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് അതിന് താഴെ അശ്ലീല കമന്റുകള്‍ ഓരോരുത്തരായി ഇടും. ആ സ്ത്രീയെ എങ്ങനെയൊക്കെ കൂട്ട മാനഭംഗം ചെയ്യാൻ എന്നതിനെ പറ്റി ചര്‍ച്ച ചെയ്യുക. ഇതിനെയാണ് വെര്‍ച്വല്‍ ബലാത്സംഗം എന്ന് പറയുന്നത്. ബാലതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സിനിമാ നടികള്‍, രാഷ്ട്രീയത്തിലെ ഉന്നതരായ സ്ത്രീകള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വെര്‍ച്വല്‍ ബലാത്സംഗത്തിന് ഇരകളായിട്ടുണ്ട്.