ചെന്നൈ: ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ദിണ്ഡിഗലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന വളര്‍മതി (19) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് പാണ്ഡ്യനെ (24) കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്ന പാണ്ഡ്യന്‍ നിസാരമായ ഒരു വാക്കുതര്‍ക്കത്തിന്റെ പേരിലാണ് ഭാര്യയെ കൊലപ്പെടുത്തിയത്. വളര്‍മതിയുടെ അച്ഛന്‍ സമ്മാനമായി നല്‍കുന്ന ഇരുചക്രവാഹനം സ്വീകരിക്കാനാണ് ഇരുവരും ബസില്‍ യാത്ര ചെയ്തത്. പിന്‍സീറ്റിലായിരുന്നു ഇരുവരും ഇരുന്നത്.
യാത്രക്കിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പാണ്ഡ്യന്‍ ഭാര്യയെ തള്ളിയിടുകയുമായിരുന്നു. പിന്നീട് പ്രതി തന്നെയാണ് ഭാര്യയെ തള്ളിയിട്ട വിവരം ബസ് ജീവനക്കാരോട് പറഞ്ഞത്.
കണ്ടക്ടര്‍ വിവരമറിയിച്ചതിന തുടര്‍ന്നു ദിണ്ഡിഗല്‍ പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും യുവതി മരിച്ചിരുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കി. എട്ട് മാസം മുന്‍പായിരുന്നു പാണ്ഡ്യനും വളര്‍മതിയും തമ്മിലുള്ള വിവാഹം നടന്നത്.