Click to learn more 👇

വിവാഹം കഴിക്കാനായി ടിവി അവതാരകനെ തട്ടിക്കൊണ്ടു പോയി, തൃഷ


 

ടിവി അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. തൃഷ എന്ന യുവസംരഭകയാണ് അറസ്റ്റിലായത്

തെലുങ്ക് ടിവി ചാനലിലെ അവതാരകനായ പ്രണവിനെയാണ് യുവതി തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിർബന്ധിച്ചത്. ഫെബ്രുവരി പത്തിന് ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവാവിനെ ഗുണ്ടകളുടെ സഹായത്തോടെ തൃഷ തട്ടിക്കൊണ്ടുപോയത്. ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടകിന് പിന്നാലെ പ്രണവ് പരാതി നല്‍കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രണ്ടുവർഷം മുമ്ബ് ഒരു മാട്രിമാണിയല്‍ സൈറ്റില്‍ പ്രണവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നു. ആരോ വ്യാജ ഐഡി ഉണ്ടാക്കിയതാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം പ്രണവിനെ അറിയ്ചിച്. തുടർന്ന് വ്യാജ ഐഡി ഉണ്ടാക്കിയതിന് പ്രണവ് പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ പ്രണവിനെ വിവാഹം കഴിക്കാൻ് ആഗ്രഹിച്ച യുവതി ഇയാളെ ശല്യപ്പെടുത്തുന്നത് പതിവാക്കി. താത്പര്യമില്ലെന്നറിയിച്ചിട്ടും യുവതി ശല്യപ്പെടുത്തുന്നത് തുടർന്നു. പ്രണിവിനെ നിരീക്ഷിക്കുന്നതിനായി ഇയാളുടെ കാറില്‍ ജിപി.എസും ഘടിപ്പിച്ചു.

ഫെബ്രുവരി 10ന് ജോലി കഴിഞ്ഞ മടങ്ങിയ പ്രണവിനെ തൃഷയും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തൃഷയെ അറസ്റ്റ് ചെയ്ത പൊലീസ് ഒളിവിലള്ള മറ്റ് നാല് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.