ബോളിവുഡ് താരം റണ്‍വീർ സിംഗും പോണ്‍ താരം ജോണി സിൻസും ഒരേ ഫ്രെയിമിലെത്തിയ വീഡിയോ തരംഗമാകുന്നു. ഒരു പരസ്യ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തി ആരാധകരെ ഞെട്ടിച്ചത്.
മിനിസ്ക്രീൻ നടിയും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് താരം ജോണി സിൻസിന്റെ ഭാര്യ സഹോദരനായാണ് എത്തുന്നത്. റണ്‍വീർ സിംഗ് ഈ പരസ്യചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നടൻ അർജുൻ കപൂറും വിക്രാന്ത് മാസെയും കരണ്‍ കുന്ദ്രെയും വീഡിയോയ്‌ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.
What the.....!!! 🤣🤣#RanveerSingh pic.twitter.com/GrL8GMX1nC
— BINGED (@Binged_) February 12, 2024
ലൈംഗികാരോഗ്യ-ക്ഷേമ ബ്രാൻഡിന്റെ പരസ്യമാണ് ഹിന്ദി ടെലിവിഷൻ സീരിയല്‍ സ്ഫൂഫായി ചെയ്തിരിക്കുന്നത്. പരസ്യ ചിത്രം സംവിധാനം ചെയ്തിരുന്നത് തന്മയ ഭട്ടാണ്. പരസ്യ ചിത്രം പുറത്തുവന്നതോടെ കൗതുകമുള്ള കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. ജോണി ഇനി ബോളിവുഡ് താരങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് ആരാധകരുടെ കമന്റുകള്‍. താരത്തിന് മുഖ്യധാര സിനിമകളില്‍ ചുവട് വയ്‌ക്കാമെന്നും അവർ പറയുന്നുണ്ട്.