വയനാട് തലപ്പുഴയില്‍ കുഴിബോംബ് കണ്ടെത്തി. മാവോവാദി സാന്നിധ്യം സജീവമായ മേഖലയാണ് ഇത്. മക്കിമല മേഖലയില്‍ ഫെൻസിങ്ങിനോട് ചേർന്നായിരുന്നു കുഴിബോംബ് സ്ഥാപിച്ചിരുന്നത്.
തണ്ടർബോള്‍ട്ടിന്റെ പട്രോളിങ്ങിനിടെയായിരുന്നു കഴിബോംബ് കണ്ടെടുത്തത്. പിന്നീട് ഇത് നിർവീര്യമാക്കി. പശ്ചിമ ഘട്ട കബനീദളത്തില്‍ പെട്ട മാവോവാദി സംഘത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശമാണിത്