പൃഥ്വിരാജ് സംവിധാനം ചെയ്‌ത ചിത്രത്തിന്റെ സെറ്റില്‍ വച്ച് പീഡനത്തിന് ഇരയായതായി യുവനടി.
ചിത്രത്തിന്റെ സഹസംവിധായകനെതിരെയാണ് പരാതി മോഹൻലാല്‍ ചിത്രം ബ്രോ ഡാഡിയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം.
ഹൈദരാബാദിലെ ബ്രോ ഡാഡിയുടെ സെറ്റില്‍ മയക്കുമരുന്ന് കലർത്തിയ പാനീയവും ചോക്ലേറ്റും നല്‍കി മയക്കിയാണ് ബലാത്സംഗത്തിനിരയാക്കിയത്. നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടപ്പോഴാണ് നടി പൊലീസില്‍ പരാതി നല്‍കിയത്.
മലയാള സിനിമ മേഖലയില്‍ ലഹരി ഉപയോഗം കൂടുന്നതയുള്ള ആരോപണങ്ങള്‍ ശക്താമായി ഉയരുന്നതിനിടയിലാണ് ഇപ്പോള്‍ ഈ കേസും ചർച്ചയാകുന്നത്.