കോടഞ്ചേരി : നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക വി.എസ് നിർമ്മല ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റൻ്റ് അനു മത്തായി അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശം,ലഹരിവിരുദ്ധ പ്രതിജ്ഞ,ലഹരിക്കെതിരെ കയ്യൊപ്പ്,പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. അധ്യാപകരായ സ്റ്റെഫി ബെന്നി, ലാബി ജോർജ്ജ് ജോൺ,ഷഹീൻ എന്നിവർ നേതൃത്വം നൽകി.