Click to learn more 👇

'തൊണ്ടയില്‍ കല്ല് ഇരിക്കുന്നു'; പറവൂരില്‍ യുവാവ് സ്വയം കഴുത്തറത്ത് മരിച്ചു


പറവൂരില്‍ യുവാവ് സ്വയം കഴുത്തറത്തു മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്ബില്‍ അനിരുദ്ധന്റെ മകൻ അഭിലാഷ് (41) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഒമ്ബതോടെ വീട്ടിലെ അടുക്കളയില്‍ വച്ചാണ് സംഭവം.


'തൊണ്ടയില്‍ കല്ല് ഇരിക്കുന്നു' എന്നു പറഞ്ഞ് അഭിലാഷ് മൂർച്ചയേറിയ അരിവാള്‍ കൊണ്ട് സ്വയം കഴുത്ത് മുറിക്കുകയായിരുന്നെന്ന് പഞ്ചായത്ത് മെമ്ബർ മായാദേവി ഷാജി പറഞ്ഞു. അഭിലാഷിന്റെ പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണ്. ഇദ്ദേഹം ഉപയോഗിക്കുന്ന അരിവാള്‍ ഉപയോഗിച്ചാണ് അഭിലാഷ് കഴുത്തറുത്തത്. 

സംഭവസമയത്ത് അമ്മ വത്സല മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അഭിലാഷ് അരിവാള്‍ എടുക്കുന്നത് കണ്ട് ഭർത്താവിനെ വിളിക്കാൻ വത്സല പുറത്തിറങ്ങിയെങ്കിലും ഇതിനിടെ യുവാവ് കഴുത്ത് മുറിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും അവിടെയെത്തും മുമ്ബേ മരണം സംഭവിക്കുകയായിരുന്നെന്ന് പഞ്ചായത്ത് മെമ്ബർ കൂട്ടിച്ചേർത്തു.


അവിവാഹിതനായ അഭിലാഷും മാതാപിതാക്കളുമാണ് വീട്ടില്‍ താമസം. കൂലിപ്പണിക്കാരനായ ഇയാള്‍ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് പറയപ്പെടുന്നു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധർ ഉള്‍പ്പെടെ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക