Click to learn more 👇

മൂവാറ്റുപ്പുഴയില്‍ ടിവി ദേഹത്ത് വീണ് ഒന്നരവയസുകാരൻ മരിച്ചു


എറണാകുളം മൂവാറ്റുപ്പുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരൻ മരിച്ചു. പായിപ്ര മെെക്രോ ജംഗ്ഷൻ പൂവത്തും ചുവട്ടില്‍ അനസിന്റെ മകൻ അബ്‌ദുല്‍ സമദാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 9.30നായിരുന്നു അപകടം സംഭവിച്ചത്.


വീടിനുള്ളില്‍ വച്ചിരുന്ന ടിവി സ്റ്റാന്റിനൊപ്പം കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കുഞ്ഞ് ടിവിയില്‍ പിടിച്ച്‌ കളിക്കുന്നതിനിടയിലാണ് ദേഹത്തേക്ക് മറിഞ്ഞ് വീണത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ പേഴയ്‌ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.


കുട്ടിയുടെ തലയ്ക്കും കഴുത്തിനുമുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക