Click to learn more 👇

ശക്തമായ മഴയില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണു; കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം


 

കര്‍ണാടകയില്‍ ശക്തമായ മഴയില്‍ മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം.


മഞ്ചേശ്വരം അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന കര്‍ണാടകയിലെ ഉള്ളാളിലാണ് സംഭവം. ഉള്ളാള്‍ മുഡൂര്‍ കുത്താറുമദനി നഗറിലെ യാസീന്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിയാന (11) എന്നിവരാണ് മരിച്ചത്.


ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയില്‍ വീടിന് മുകളിലേക്ക് സമീപത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.




ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക