മയക്കുമരുന്ന് കേസില്‍ ആലപ്പുഴ സ്വദേശിനി പൊലീസ് പിടിയില്‍. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമിയെ ബംഗളുരുവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് വെള്ളയില്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. രണ്ട് കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്.
കോഴിക്കോട് താലൂക്ക് പുതിയങ്ങാടി അംശം എടക്കലിലുള്ള ഒരു വീട്ടില്‍ വില്‍പ്പനയ്‌ക്ക് എത്തിച്ച രാസ ലബഹരിയാണ് പിടികൂടിയത്. 600.440 ഗ്രാം വെളുത്ത എംഡിഎംഎ, 179.720 ഗ്രാം മഞ്ഞ എഡിഎഎംഎ, 80 എല്‍എസ്ഡി സ്റ്റാമ്ബുകളും 6.150 ഗ്രാം ECSTASY ഗുളികകളുമാണ് പിടികൂടിയത്.
വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അന്യ സംസ്ഥാനത്ത് നിന്നെത്തിക്കുന്ന രാസ ലഹരി വിവിധ ജില്ലകളില്‍ ചില്ലറ വില്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി.