Click to learn more 👇

മുതൽമുടക്കാൻ 75,000 രൂപയുണ്ടോ; ബിഎസ്‌എന്‍എല്‍ തരും പ്രതിമാസം 15,000 വീതം

 


ബിഎസ്‌എന്‍എല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഫ്രാഞ്ചൈസി ആരംഭിക്കാന്‍ അനുമതി നല്‍കി. സ്വകാര്യ വ്യക്തികള്‍ക്കും സംരംഭകര്‍ക്കും ടെലികോം സര്‍വീസുകള്‍ നല്‍കുന്നതിനുള്ള ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

വരുമാനത്തിന്റെ 50 ശതമാനം വരെ പങ്കിടുന്ന രീതിയിലായിരിക്കും കരാര്‍. ഫ്രാഞ്ചൈസി സംബന്ധിച്ച്‌ ബിഎസ്‌എന്‍എല്‍ മുന്നോട്ട് വയ്ക്കുന്ന കരാര്‍ അനുസരിച്ച്‌ സംരംഭകര്‍ക്ക് പ്രതിമാസം നിശ്ചിത തുക വരുമാനമായി ലഭിക്കുകയും ചെയ്യും.


പൊതുമേഖല സ്ഥാപനമായ ബിഎസ്‌എന്‍എല്‍ 4ജി രംഗത്ത് ഉള്‍പ്പെടെ ചുവടുറപ്പിക്കുന്നതേയുള്ളൂവെങ്കിലും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ല സ്ഥിതി. ഈ സാഹചര്യത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് മേഖലയിലെ ബിസിനസ് സാദ്ധ്യത പൂര്‍ണമായും തങ്ങള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ മാറ്റിയെടുക്കുന്നതിനുള്ള പരീക്ഷണത്തിന്റെ ഭാഗമാണ് സംരംഭകരെ ഉള്‍പ്പെടുത്തിയുള്ള പദ്ധതി.

ചെറിയ ഒരു തുക മാത്രം മതി മുതല്‍മുടക്കായി എന്നത് തന്നെയാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, രാജ്യമെമ്ബാടും അതിവേഗ ഇന്റര്‍നെറ്റ് വ്യാപിപ്പിക്കുന്നതിന് വേണ്ടി വ്യക്തികള്‍ക്കും സംരംഭകര്‍ക്കും ബിഎസ്‌എന്‍എല്‍ ഫ്രാഞ്ചൈസി ആരംഭിക്കാന്‍ അനുമതി നല്‍കി. ഇന്റര്‍നെറ്റും ലാന്‍ഡ്‌ഫോണും ഉള്‍പ്പെടുന്ന ഫൈബര്‍ ടു ദി ഹോം കണക്ഷനുകള്‍ വിതരണം ചെയ്യുന്നതിനായാണ് സ്വകാര്യ വ്യക്തികളേയും സംരംഭകരേയും ഫ്രാഞ്ചൈസി പദ്ധതിയിലേക്ക് സഹകരിപ്പിക്കുന്നതിനായി ബിഎസ്‌എന്‍എല്‍ ക്ഷണിക്കുന്നത്.

നിലവിലുള്ളതും പണിപൂര്‍ത്തികരിച്ചു കൊണ്ടിരിക്കുന്നതോ പുതിയതായി ആരംഭിക്കാനിരിക്കുന്നതോ ആയ പാര്‍പ്പിട-വ്യാപാര, വാണിജ്യ സമുച്ചയങ്ങളില്‍ ബിഎസ്‌എന്‍എല്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നതിനു വേണ്ടിയാണ് വരുമാനം പങ്കിടുന്ന ഫ്രാഞ്ചൈസി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാദേശിക സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ബില്‍ഡേഴ്‌സ്, സൊസൈറ്റികള്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍, ബിഎസ്‌എന്‍എല്‍ റീട്ടെയിലര്‍, ഡയറക്‌ട് സെല്ലിങ് ഏജന്റുമാര്‍ എന്നിങ്ങനെ ഉള്ളവര്‍ക്കെല്ലാം ഫ്രാഞ്ചൈസി തുടങ്ങാനുള്ള അനുമതി ലഭിക്കും.

50 ഉപഭോക്താക്കള്‍ കീഴിലുള്ള ഒരു ഫ്രാഞ്ചൈസിയുടെ ലൈസന്‍സ് എടുക്കുന്നതിനായി കേബിളും ഉപകരണങ്ങളും ഉള്‍പ്പെടെ 75,000 രൂപയുടെ മുതല്‍മുടക്ക് ആവശ്യമായിവരും. 50 എഫ്ടിടിഎച്ച്‌ കണക്ഷന്‍ നല്‍കിയിട്ടുള്ള ഫ്രാഞ്ചൈസി ഉടമയ്ക്ക് പ്രതിമാസം 15,000 രൂപ വരെ വരുമാനമായി നേടാമെന്നാണ് ബിഎസ്‌എന്‍എല്ലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതിയുടെ വിശദമായ വിവരങ്ങള്‍ക്കായി ബിഎസ്‌എന്‍എല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ബിഎസ്‌എന്‍എല്‍ ഓഫീസ് അധികൃതരുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക