Click to learn more 👇

സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലിരുന്ന 14കാരൻ മരിച്ചു


 

കോഴിക്കോട്: നിപ ബാധിച്ച്‌ കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു.

രാവിലെ 10.50 ഓടെ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സ്ഥിതീകരിച്ചത്. 

ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ ഒരാള്‍ക്കും രോഗലക്ഷണങ്ങളുണ്ട്.

 ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തും മുൻപാണ് മരണം സംഭവിച്ചത്. ആറു വർഷത്തിനിടെ 21 പേരാണ് സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചത്.

 മരിച്ച കുട്ടിയുടെ സംസ്കാര ചടങ്ങുകൾ പ്രോട്ടോകോൾ അനുസരിച്ച് നടക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക