റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി അഗ്രൂല്‍ കുണ്ടിലാത്തോട്ട് വീട്ടില്‍ അതുല്‍ (27) ആണ് മരിച്ചത്.
തിങ്കളാഴ്ച റാസല്‍ഖൈമ സ്റ്റീവൻ റോക്കിലായിരുന്നു അപകടം.
അതുല്‍ ഓടിച്ചിരുന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുത്ത മാസം അവധിക്ക് നാട്ടില്‍ പോകാനിരിക്കെയാണ് അപകടമുണ്ടായത്.
ശശികുമാർ-അജിത ദമ്ബതികളുടെ മകനായ അതുല്‍ അഞ്ചര വർഷമായി സ്റ്റീവൻ റോക്കില്‍ ജോലി ചെയ്യുകയാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: അബിൻ, വിഷ്ണു.