മാഞ്ചസ്റ്ററില്‍ 43 - കാരി കുത്തേറ്റു കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്; പ്രതി പിടിയില്‍
ആക്രമണത്തില്‍ പരിക്കേറ്റവരില്‍ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയും 64 വയസ്സുള്ള ഒരു പുരുഷനുമുണ്ട്. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
22 വയസ്സുകാരനായ പ്രതിക്ക് ഇരകളുമായി മുൻ പരിചയമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറഞ്ഞു. കൂടുതലായി ചോദ്യം ചെയ്തു വരുകയാണെന്നും നടന്നത് ചെയ്തത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് കരുതുന്നതെന്നും പോലീസ് മേധാവികള്‍ അറിയിച്ചു.