കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴിലുള്ള ഇന്തോ- തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സിലേക്ക് കോണ്‍സ്റ്റബിള്‍ (പയനിയര്‍) മാരെ റിക്രൂട്ട്‌ചെയ്യുന്നു.
ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പ്പെടുന്ന ഈ തസ്തികയുടെ ശമ്പളനിരക്ക് 21700-69100 രൂപയാണ്. വിവിധ ട്രേഡുകളിലായി ആകെ 202 ഒഴിവുകളുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലെവിടെയും വിദേശത്തും ജോലിചെയ്യാന്‍ ബാധ്യസ്ഥരാണ്. ഭാരത പൗരന്മാര്‍ക്കാണ് അവസരം. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://recruitment.itbpolice.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. തസ്തിക തിരിച്ചുളള ഒഴിവുകള്‍ ചുവടെ.
കോണ്‍സ്റ്റബിള്‍ (കാര്‍പ്പന്റര്‍)- പുരുഷന്മാര്‍ 61, വനിതകള്‍-10 (ആകെ 71), കോണ്‍സ്റ്റബിള്‍ (പ്ലംബര്‍) പുരുഷന്മാര്‍- 44, വനിതകള്‍-8 (52), കോണ്‍സ്റ്റബിള്‍ (മേസണ്‍)- പുരുഷന്മാര്‍-54, വനിതകള്‍-10 (64), കോണ്‍സ്റ്റബിള്‍ (ഇലക്ട്രിഷ്യന്‍) പുരുഷന്മാര്‍-14, വനിത-1 (15). എസ് സി/ എസ്ടി/ ഒബിസി നോണ്‍ക്രിമിലെയര്‍/ ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്.
യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ഏകവര്‍ഷം അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. പ്രായപരിധി 18-23 വയസ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം സെപ്തംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കായികക്ഷമതാ പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍, വിശദമായ തെരഞ്ഞെടുപ്പ് നടപടികള്‍ വിജ്ഞാപനത്തിലുണ്ട്
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://recruitment.itbpolice.nic.in ല്‍
22222222222222222222222222222