കളമശ്ശേരിയില്‍ സ്വകാര്യ ബസില്‍ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച സര്‍വീസ് നടത്തുന്നതിനിടയില്‍ കളമശ്ശേരി എച്ച്.എം.ടി. ജങ്ഷനില്‍ വെച്ചാണ് അതിക്രമം നടന്നത്.
കൊലപാതകി ബസ്സില്‍ ചാടിക്കയറി അനീഷിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം. ഇതിനുശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പ്രതിയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. . മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ പ്രതി ബസില്‍ കയറി കണ്ടക്ടറെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. മെഡിക്കല്‍ കോളേജില്‍ നിന്ന് ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അസ്ത്ര.