അയര്‍ലണ്ടിലെ ഗാല്‍വേയിലുള്ള സൈനിക ക്യാമ്ബിന് സമീപത്തുവച്ച് വൈദികന് അക്രമിയുടെ കുത്തേറ്റു. സൈനികരുടെ ആത്മീയ ഉപദേഷ്ടാവ് കൂടിയായ ഫാ.ഫോള്‍ മര്‍ഫിക്കാണ് നിരവധി തവണ കുത്തേറ്റത്.
ഗാല്‍വേയിലെ ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെങ്കിലും നിലവില്‍ ജീവന് ഭീഷണിയില്ലെന്നാണ് വിവരം.
വൈദികന്‍റെ അടുത്തെത്തിയ കൗമാരക്കാരന്‍ കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ 17 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭീകരാക്രമണം അടക്കമുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
22222222222222222222222222222