മറ്റുള്ളവർ പോസ്റ്റ് ചെയ്തവ നിങ്ങള്‍ ഷെയർ ചെയ്യാറുണ്ടോ? ട്രോളുകള്‍, വ്യാജ പോസ്റ്റുകള്‍ തുടങ്ങിയവ ആസ്വദിക്കാറുണ്ടോ?
എങ്കില്‍ ജയിലില്‍ കഴിയാൻ തയ്യാറായിക്കോളൂ. തെറ്റായ വിവരങ്ങളും കിംവദന്തികളും മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങിയിരിക്കുകയാണ് യുഎഇ.
രാജ്യത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിലെ നിയമങ്ങള്‍ യുഎഇ അടുത്തിടെയായി കർശനമാക്കുകയാണ്. 2024 ജൂലായ് മുതല്‍, പരസ്യങ്ങള്‍ ചെയ്യുന്നതിന് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർക്കും സ്ഥാപനങ്ങള്‍ക്കും ലൈസൻസ് നിർബന്ധമാക്കിയിരുന്നു. ഇല്ലെങ്കില്‍ വലിയ തുകയാണ് പിഴയായി പ്രഖ്യാപിച്ചത്.
രാജ്യത്തെ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് യുഎഇയില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍:
യുഎഇ പ്രസിഡന്റിനെയോ എമിറേറ്റ്സ് ഭരണാധികാരികളെയോ വിമർശിക്കുന്നതോ, രാജ്യത്തിന്റെ ഭരണ സംവിധാനത്തെ വിമർശിക്കുകയോ ചെയ്യുന്ന രീതിയിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കരുത്.
കിംവദന്തികളോ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളോ പ്രചരിപ്പിച്ച് രാജ്യത്തിന്റഎ സാമ്ബത്തിക വ്യവസ്ഥയ്ക്ക് ദോഷം വരുത്തരുത്.
പ്രായപൂർത്തിയാകാത്തവരെ അപമാനിക്കുന്നതോ പൊതു ധാർമ്മികത ലംഘിക്കുന്നതോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്.
സർക്കാർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെയോ ഒരു പൊതു പ്രതിനിധി സ്ഥാനത്തുള്ള വ്യക്തിയുടെയോ പ്രവർത്തനങ്ങള്‍ വിമർശിക്കരുത്.
രാജ്യത്തിന്റെ അന്തസിനെ അപമാനിക്കുന്ന രീതിയില്‍ ഓണ്‍ലൈനിലൂടെ വാർത്തകള്‍, ദൃശ്യങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിച്ചാല്‍ 5,00,000 ദിർഹം (1,14,16,685 രൂപ) വരെ പിഴയും അഞ്ച് വർഷം വരെ തടവും ശിക്ഷ ലഭിക്കും.