റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് തിരുവനന്തപുരം കല്ലമ്ബലം കീഴൂർ ആര്യ ഭവനില്‍ മധുലാല്‍(54) മരിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്.
മധുവിനെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകട വിവരം അറിയുന്നത്.
മധു 32 വർഷമായി ഒമാനിലാണ്. സുവൈദ് ഖദ്റയിലെ കണ്‍സ്ട്രക്‌ഷൻ സ്ഥാപനത്തില്‍ ഫോർമാനായിരുന്നു. ഭാര്യ രഞ്ജു കൃഷ്ണ. മക്കള്‍: ആര്യ, ആതിര. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.