Click to learn more 👇

കുടുംബവഴക്ക് റോഡിലും! അച്ഛന്‍റെ ഫോര്‍ച്യൂണറിനെ ഓടിച്ചിട്ടിടിച്ച്‌ മകന്‍റെ സഫാരി! രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്; വീഡിയോ കാണാം


 

കുടുംബപ്രശ്നം പരിഹരിക്കാന്‍ എത്തിയ മാതാപിതാക്കളും സഹോദരിയും സഞ്ചരിച്ച കാറില്‍ മകന്‍ സ്വന്തം കാറിടിപ്പിച്ചു.


അപകടത്തില്‍ കുടുംബാംഗങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഗുരുതരമായി പരുക്കേറ്റു. മഹാരാഷ്ട്രയിലെ താനെ-അംബേര്‍നാഥ് റോഡിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. ശര്‍മ കുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്ന പ്രശ്നങ്ങളാണ് നടുറോഡിലേക്ക് നീങ്ങിയത്. മുംബൈയില്‍ നിന്നും കാറില്‍ അംബേര്‍നാഥിലെത്തിയ മാതാപിതാക്കള്‍ക്ക് ഇരുട്ടടിയായി മാറി മകന്റെ പ്രതികാരം.


മകന്‍ കാറുമായി മാതാപിതാക്കളുടെ കാറിനു പിന്നില്‍ വന്നശേഷം പുറത്തിറങ്ങി നിന്നവരെ ഇടിച്ചു തെറിപ്പിച്ചു. വീണ്ടും തിരികെ വന്നു അച്ഛന്‍ സതീഷ്‌ ശര്‍മ സഞ്ചരിച്ച കാറില്‍ തന്റെ കാര്‍ ഇടിപ്പിച്ചു. ഇടിയില്‍ സതീഷ്‌ ശര്‍മയുടെ വാഹനം പത്തടിയോളം നീങ്ങി പിറകിലെ ബൈക്കുകളില്‍ ഇടിച്ചു. ബൈക്ക് യാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പരുക്കേറ്റു. സതീഷ് ശര്‍മയുടെ ഡ്രൈവറുടെയും ഒരു ബൈക്ക് യാത്രക്കാരന്റെയും നില ഗുരുതരമാണ്.


മകന്‍ ബിന്ദ്വേശര്‍ ശര്‍മയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് ബിന്ദേശ്വറിന്റെ പിതാവ് സതീഷ് ശര്‍മ ഭാര്യയ്ക്കും ഇളയമകള്‍ക്കും ഒപ്പം മുംബൈയില്‍നിന്ന് കാര്‍ മാര്‍ഗം എത്തിയത്. എന്നാല്‍ മകന്‍ വീട്ടിലില്ലായിരുന്നു. മരുമകളുമായി സംസാരിച്ച്‌ തിരിച്ചു വരുമ്ബോഴാണ് മകന്റെ കാര്‍ തന്റെ കാറിന്റെ പിറകില്‍ വരുന്നത് കണ്ടത്. ഇതോടെയാണ് പിതാവ് കാര്‍ നിര്‍ത്തി റോഡില്‍ ഇറങ്ങിയത്. എന്നാല്‍ പുറത്ത് ഇറങ്ങിയ പിതാവിനെ അടക്കം ഇടിച്ച്‌ തെറിപ്പിക്കുകയാണ് മകന്‍ ചെയ്തത്. പിന്നീട് തിരികെ വന്ന് കാറില്‍ വീണ്ടും തന്റെ കാര്‍ ഇടിപ്പിക്കുകയായിരുന്നു. വാഹനവുമായി കടന്നുകളഞ്ഞ ബിന്ദേശ്വര്‍ ശര്‍മയെ പോലീസ് തിരയുകയാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക