Click to learn more 👇

സുമംഗലികളായ സ്ത്രീകള്‍ കാലില്‍ മിഞ്ചി അണിയുന്നത് കണ്ടിട്ടുണ്ടോ? ഇതിനുപിന്നിലെ ശാസ്ത്രമെന്ത്?


 

സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് സ്ത്രീകള്‍. ഇത്തരത്തില്‍ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി അണിഞ്ഞൊരുങ്ങുന്നതിലും അവർ ശ്രദ്ധ പുലർത്താറുണ്ട്.

ഇത്തരത്തില്‍ അണിഞ്ഞൊരുങ്ങുന്നതിന്റെ ഭാഗമായി ആഭരണങ്ങള്‍ ധരിക്കുന്നതിലും സ്ത്രീകള്‍ ശ്രദ്ധിക്കാറുണ്ട്. മുക്കുത്തിയും മിഞ്ചിയും അടക്കം സ്ത്രീകളുടെ ആഭരണ പെട്ടികളില്‍ രണ്ടാം നിരക്കാരായ ആഭരണങ്ങള്‍ക്കും ആരാധകർ ഏറെയാണ്.

ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായി വിവാഹം കഴിഞ്ഞ സ്ത്രീകള്‍ കാല്‍വിരലില്‍ മിഞ്ചി അണിയുന്നത് കാണാറുണ്ട്. വിവാഹത്തോടനുബന്ധിച്ച്‌ ഒരു ചടങ്ങായി ഇത് നടത്തുന്ന സ്ഥലങ്ങളും ഇന്ത്യയില്‍ ഉണ്ട്. സാധാരണയായി വിവാഹിതരായ സ്ത്രീകള്‍ വെള്ളി ലോഹത്തിലുള്ള മിഞ്ചികളാണ് കാലിലെ രണ്ടാം വിരലില്‍ ധരിക്കാറുള്ളത്. സ്വർണ്ണം ലക്ഷ്മിദേവിയെ പ്രതിനിധീകരിക്കുന്നതിനാല്‍ കാലില്‍ സ്വർണ്ണ മണിയുന്നത് ദോഷമാണെന്ന് വിശ്വാസമാണ് സ്ത്രീകളെ വെള്ളി അണിയാൻ പ്രേരിപ്പിക്കുന്നത്.

കാലില്‍ മിഞ്ചി അണിയുന്നതിനു പുറകില്‍ ശാസ്ത്ര സത്യങ്ങളും സയൻസ് സംബന്ധമായ ഗുണങ്ങളും ഉണ്ട് എന്നാണ് വിശ്വാസം. ഗർഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് കാലിലെ രണ്ടാം വിരലില്‍ ഉള്ള ഞരമ്ബ് എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ വിരലില്‍ മിഞ്ചി ധരിക്കുന്നത് ഗർഭപാത്രത്തെ നിയന്ത്രിക്കുകയും അവിടെയുള്ള രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക