Click to learn more 👇

കാറ്റും മഴയും, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; പൊടുന്നനെ നിന്നുകത്തി പന; വീഡിയോ കാണാം


 

പ്രകൃതിയുടെ ഭാവം ആർക്കും പ്രവചിക്കാനാവുന്നതല്ല. അടുത്ത നിമിഷം എന്തുണ്ടാവും എന്നും. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

salpilates എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്. എല്ലാം ടൈമിംഗാണ്, ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. എൻ്റെ കിടപ്പുമുറിയിലെ ജനാലയില്‍ നിന്ന് ശാന്തമായി കാറ്റിനെ പകർത്തുകയായിരുന്നു താൻ എന്നും വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. 10 ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്.

വീഡിയോയില്‍ കാണുന്നത് ജനാലയില്‍ കൂടി പകർത്തുന്ന മഴയുടെയും കാറ്റിന്റെയും ദൃശ്യങ്ങളാണ്. പുറത്ത് മഴ പെയ്യുന്നത് കാണാം. കാറ്റുമുണ്ട്. കുറച്ച്‌ നേരം ആ ദൃശ്യങ്ങള്‍ കാണുമ്ബോള്‍ പെട്ടെന്ന് ഞെട്ടിക്കുന്ന ഒരു സംഭവമാണ് നടക്കുന്നത്. അവിടെയുള്ള പനയ്ക്ക് തീ പിടിക്കുന്നതാണ് അത്. അപ്രതീക്ഷിത സംഭവത്തില്‍ യുവതി ഞെട്ടിപ്പോയി എന്ന് വീഡിയോ കാണുമ്ബോള്‍ തന്നെ മനസിലാവുന്നുണ്ട്.

പിന്നീട്, അതിനുശേഷമുള്ള ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്. അതില്‍ മിന്നലേറ്റതിന് ശേഷമുള്ള പനയുടെ ചിത്രങ്ങളും കാണാം. പന മിന്നലിനെ അതിജീവിച്ചു എന്നും പൂളിന് തകരാറൊന്നും സംഭവിച്ചിട്ടില്ല എന്നും അതില്‍ പറയുന്നുണ്ട്. അഗ്നിശമന സേന സ്ഥലത്തെത്തിയെന്നും അവർ അത് ഉറപ്പ് വരുത്തിയെന്നും അവർ കുറിക്കുന്നുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 22222222222222222222222222222