മലയാളം നടിമാര്‍ നേരിടേണ്ടി വന്ന ക്രൂരതകള്‍ തുറന്നുകാട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അവസരം ലഭിക്കാന്‍ നടിമാര്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഉള്ളത്.
രാത്രിയില്‍ മുറിയുടെ വാതിലില്‍ തട്ടുന്നു. വഴങ്ങിയില്ലെങ്കില്‍ ഭാവി നശിപ്പിക്കും. പലരും സഹിക്കുന്നത് ഒറ്റപ്പെടുന്നത് പേടിച്ചാണ്. വനിതാ നിര്‍മാതാക്കളോട് നടന്‍മാര്‍ അപമാനിക്കുന്നു. ന!ടിമാര്‍ ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പറയുന്നു റിപ്പോര്‍ട്ടില്‍.
രാത്രിയില്‍ വാതിലില്‍ മുട്ടുന്ന നടന്മാരെക്കുറിച്ചുള്ള പരാമര്‍ശം നടന്‍ മുകേഷിനെതിരായി നേരത്തെ ഉയര്‍ന്ന ആരോപണം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടു വന്നിരിക്കുകയാണ്. മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായികയാണ് രംഗത്ത് വന്നത്. മുംബയ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ പറയുന്നത്.
അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടല്‍ റൂമിനടുത്തേക്ക് തന്നോട് താമസം മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും, പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ തന്റെ ചാനല്‍മേധാവിയും തൃണമൂല്‍ നേതാവുമായ ഡെറക് ഒബ്‌റമിനോട് പറഞ്ഞിരുന്നുവെന്നും, അദ്ദേഹം അടുത്ത ഫ്‌ളൈറ്റ് പിടിച്ച് തന്ന് തന്നെ രക്ഷിക്കുകയായിരുന്നുവെന്നും കല്‍ക്കത്ത സ്വദേശിയായ ടെസ പറഞ്ഞിരുന്നു.
ദേശീയ തലത്തില്‍ പല പ്രമുഖര്‍ക്കെതിരെയും മി ടൂ കാമ്ബയിനില്‍ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്നതിനിടെയാണ് മുകേഷിനെതിരായ ആരോപണങ്ങള്‍ രംഗത്തുവന്നത്.