Click to learn more 👇

'വാകപ്പൂവിന് ഇരുവശത്തും ആനകള്‍'; പാര്‍ട്ടി പതാക പുറത്തിറക്കി വിജയ്; വീഡിയോ കാണാം; പാർട്ടി പ്രതിജ്ഞയുടെ മലയാളം വായിക്കാം


 

സൂപ്പര്‍ താരം വിജയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 9.15ന് നടന്ന ചടങ്ങില്‍ വിജയ് പതാക ഉയര്‍ത്തി.

ചുവപ്പും മഞ്ഞയുമാണ് പതാക നിറം. കൊടിയുടെ മധ്യത്തിലായി രണ്ട് ആനകളുടെ ചിത്രവും വാകപ്പൂവും ആലേഖനം ചെയ്തിട്ടുണ്ട്


പാര്‍ട്ടി ആസ്ഥാനത്തെ 30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട മൂന്നൂറ് അംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പാര്‍ട്ടി പതാക ഇന്ന് പുറത്തിറക്കുമെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമപേജിലൂടെയാണ് അറിയിച്ചിരുന്നു.


ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ താൻ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. പ്രതിനിധികള്‍ ചടങ്ങില്‍ പാർട്ടി പ്രതിജ്ഞ ചൊല്ലി. ''നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങള്‍ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ ഞാൻ ഇല്ലാതാക്കും. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും എല്ലാവർക്കും തുല്യ അവസരങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ആത്ഥാർ‌ഥമായി പ്രതിജ്ഞ ചെയ്യുന്നു.'' - ഇതായിരുന്നു പാർട്ടി പ്രതിജ്ഞ.


'എല്ലാ ദിവസവും പുതിയ ദിശകള്‍ നമുക്ക് സമ്മാനിക്കുന്നുവെങ്കില്‍ അതൊരു അനുഗ്രഹമാണ്. ഓഗസ്റ്റ് 22 2024 ദൈവവും പ്രകൃതിയും നമുക്ക് അങ്ങനെ അനുഗ്രഹം നല്‍കിയ ദിവസമാണ്. ഈ ദിവസം പാര്‍ട്ടിയുടെ പതാകയും ഔദ്യോഗിക ചിഹ്നവും പുറത്തിറക്കും' - കുറിപ്പില്‍ പറഞ്ഞു.

എല്ലാ ദിവസവും പുതിയ ദിശകള്‍ നമുക്ക് സമ്മാനിക്കുന്നുവെങ്കില്‍ അതൊരു അനുഗ്രഹമാണ്. ഓഗസ്റ്റ് 22 2024 ദൈവവും പ്രകൃതിയും നമുക്ക് അങ്ങനെ അനുഗ്രഹം നല്‍കിയ ദിവസമാണ്. ഈ ദിവസം പാര്‍ട്ടിയുടെ പതാകയും ഔദ്യോഗിക ചിഹ്നവും പുറത്തിറക്കും' - കുറിപ്പില്‍ പറഞ്ഞു.


കഴിഞ്ഞ ദിവസം പാര്‍ട്ടി ആസ്ഥാനത്ത് ഇതിന്റെ റിഹേഴ്‌സലടക്കം നടന്നിരുന്നു. ചടങ്ങിന് ശേഷം വിവിധയിടങ്ങളില്‍ കൊടിമരം സ്ഥാപിക്കാനും പാതക ഉയര്‍ത്താനും വിജയ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വന്തം സ്ഥലങ്ങളില്‍ വേണം കൊടിമരം സ്ഥാപിക്കേണ്ടതെന്നും അനുമതിയില്ലാതെ പൊതു സ്ഥലങ്ങളില്‍ കൊടിമരം സ്ഥാപിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനവും ഇന്ന് പുറത്തിറക്കിയേക്കും. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം വിഴുപുരത്തെ വിക്രവാണ്ടിയില്‍ നടക്കുമെന്നാണ് വിവരം. ഇതിന് ശേഷമാകും വിജയുടെ സംസ്ഥാന പര്യടനം തുടങ്ങുക. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ ലക്ഷ്യമിട്ടാണ് വിജയുടെ പ്രവര്‍ത്തനം.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക