മുപ്പതുകാരിയായ വീട്ടമ്മയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത 24 കാരൻ അറസ്റ്റില്‍.
തമിഴ്നാട് കന്യാകുമാരി സ്വദേശിയായ സജിൻ ദാസാണ് പിടിയിലായത്. പത്തനംതിട്ട കവിയൂർ സ്വദേശിയായ വീട്ടമ്മയാണ് സജിനെതിരെ പരാതി നല്‍കിയത് .
മൂന്ന് വർഷം മുൻപാണ് സജിൻ മേസ്തിരിപ്പണിയ്‌ക്കായി പത്തനംതിട്ടയില്‍ എത്തിയത് . ഇതിനിടെ വീട്ടമ്മയുമായി അടുപ്പമാകുകയും , ഇത് പ്രണയത്തിലേയ്‌ക്ക് വഴി മാറുകയും ചെയ്തു . വീട്ടമ്മയുമായി പളനിയിലും , വേളാങ്കണ്ണിയിലും സജിൻ യാത്ര ചെയ്തു. ഇവിടെ വച്ച് സജിൻ തന്നെ പീഡിപ്പിച്ചതായാണ് വീട്ടമ്മയുടെ പരാതി . മാത്രമല്ല അടുത്ത ബന്ധുവായ പെണ്‍കുട്ടിയ്‌ക്ക് ക്യാൻസർ ചികിത്സയ്‌ക്കെന്ന പേരില്‍ തന്നില്‍ നിന്ന് 10 ലക്ഷം രൂപയോളം വാങ്ങിയതായും പരാതിയില്‍ പറയുന്നു.
സജിന്റെ പീഡനവും , ഭീഷണിയും അസഹ്യമായതോടെ വീട്ടമ്മ വിവരം ഭർത്താവിനെ അറിയിക്കുകയും , പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു .
പരാതിയിലാണ് അറസ്റ്റ്. മേസ്തിരി പണിക്കായി മൂന്ന് വർഷം മുൻപ് കവിയൂരില്‍ എത്തിതാണ് കന്യാകുമാരി മാങ്കോട് സ്വദേശി സജിൻദാസ്. ഇതിനിടെ 30 കാരി വീട്ടമ്മയുമായി പരിചയത്തിലാവുകയായിരുന്നു.