പുതുച്ചേരിയിലെ പൊതുമരാമത്ത് വകുപ്പില്‍ ജൂനിയർ എൻജിനീയർ (സിവില്‍), ഓവർസിയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
168 ഒഴിവുണ്ട്. അപേക്ഷകർ പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ സ്ഥലങ്ങളില്‍ ജനിച്ചവരോ കുറഞ്ഞത് കഴിഞ്ഞ അഞ്ചുവർഷമെങ്കിലും സ്ഥിരതാമസക്കാരോ ആയിരിക്കണം.
ജൂനിയർ എൻജിനീയർ (സിവില്‍): ഒഴിവ്- 99. യോഗ്യത: സിവില്‍ എൻജിനീയറിങ് ഡിപ്ലോമ/ സിവില്‍ എൻജിനീയറിങ് ബിരുദം (എ.എം.ഐ.ഇ.യില്‍ 31.05.2013 വരെ എന്റോള്‍ ചെയ്തവരായിരിക്കണം). പ്രായം: 30 കവിയരുത്
ഓവർസിയർ: ഒഴിവ്- 69. യോഗ്യത: സിവില്‍ എൻജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ.
പ്രായം: 30 കവിയരുത് ഉയർന്ന പ്രായപരിധിയില്‍ ഒ.ബി.സി./ബി.സി.എം./ഇ.ബി.സി./എം.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും (ഒ.ബി.സി.- 13, എസ്.സി., എസ്.ടി.- 15) ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്ക് സേവനകാലാവധിക്കൊപ്പം മൂന്നുവർഷത്തെയും ഗവണ്‍മെന്റ് സർവീസിലുള്ളവർക്ക് അഞ്ചുവർഷത്തെയും ഇളവുണ്ട്.
പരീക്ഷ: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഡിപ്ലോമ നിലവാരത്തിലായിരിക്കും ചോദ്യങ്ങള്‍. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള 100 ചോദ്യങ്ങളാണുണ്ടാവുക.
അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഓഗസ്റ്റ് 31 വൈകീട്ട് 5 വരെ. വിശദവിവരങ്ങള്‍ക്കുള്ള വെബ്സൈറ്റ്: https://pwd.py.gov.in/notification