Click to learn more 👇

ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയില്‍ നിര്യാതനായി


 

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിസാനിനടുത്ത് അബു അരീഷില്‍ നിര്യാതനായി. വെളിമുക്ക്‌ ആലുങ്ങല്‍ സ്വദേശി ഇല്ലിക്കല്‍ അബ്ദുല്‍ നസീർ (52) ആണ് മരിച്ചത്

അബു അരീഷില്‍ ബഖാലയില്‍ രണ്ട്‌ വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ ആർദ്ദ, ത്വാഇഫ്‌ എന്നിവിടങ്ങളിലും ജോലിചെയ്തിരുന്നു.


പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ. ഭാര്യ: സുനീറ. മക്കള്‍: സുഹാദ്‌, ഫസ് ലുല്‍ ഫാരിസ, അസ് ലഹ. ജിസാൻ ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികളുമായി കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്‌.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക