Click to learn more 👇

22 കാരിയുമായി അമ്മാവന് വിവാഹേതര ബന്ധം, യുവതി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെ കൊന്ന് മൃതദേഹം ഒളിപ്പിച്ചു


 

ഭാര്യാസഹോദരന്റെ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് അമ്മാവൻ തന്റെ ഭാര്യയുടെ സഹോദരന്റെ 22കാരിയായ മകള്‍ മാൻസി പാണ്ഡെയെ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ മണികാന്ത് ദ്വിവേദി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.


മണികാന്തും ബന്ധുവായ മാൻസി പാണ്ഡെയും തമമില്‍ ഏറെ നാളായി വിവാഹേതര ബന്ധം പുലർ‌ത്തിയിരുന്നുവെന്നും യുവതി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.


കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. രക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാഗമായി മാൻസി അമ്മായിയുടെ വീട്ടിലെത്തിയിരുന്നു. പിതാവ് രാംസാഗർ പാണ്ഡെയാണ് സഹോദരിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കിയത്. പിന്നീട് മണികാന്ത് , പാണ്ഡെയെ ഫോണില്‍ വിളിച്ച്‌ മാൻസിയെ കാണാനില്ലെന്നും അവള്‍ ഒളിച്ചോടിയെന്നും പറഞ്ഞു. എന്നാല്‍ സംശയത്തെ തുടർന്ന് രാംസാംഗർ പാണ്ഡെ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.


മണികാന്തിനെ പൊലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മാൻസിയുമായി രണ്ടുവർഷമായി ബന്ധം ഉണ്ടായിരുന്നതായി ഇയാള്‍ സമ്മതിച്ചു. അടുത്തിടെ മാൻസിയുടെ വിവാഹം നിശ്ചയിച്ചു. ഇക്കാര്യം മാൻസി മണികാന്തിനോട് പറഞ്ഞു. എന്നാല്‍ മണികാന്ത് വിവാഹത്തില്‍ നിന്ന് പിൻമാറണമെന്ന് മാൻസിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വഴങ്ങിയില്ല. തുടർന്നാണ് രക്ഷാബന്ധൻ ദിവസം വീട്ടിലെത്തിയ മാനസിയെ മണികാന്ത് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം നിർമ്മാണം നടക്കുന്ന കെട്ടിടത്തില്‍ ഉപേക്ഷിച്ചു. മാൻസിയുടെ മൊബൈല്‍ ഫോണ്‍ ഒരു ബസിനുള്ളില്‍ ഒളിപ്പിക്കുകയും ചെയ്ത് പൊലീസ് അന്വേഷണം വഴി തെറ്റിക്കാനും നോക്കി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക