കടങ്ങോട് നീണ്ടൂരില്‍ അമ്മയെയും മകളെയും വീട്ടിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടൂർ തങ്ങള്‍പ്പടി കണ്ടരശ്ശേരി വീട്ടില്‍ രേഖ(35),മകള്‍ ആരതി(10) എന്നിവരെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെ സീലിംഗില്‍ വെവ്വേറെ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
രേഖയുടെ അമ്മ സുമതി കൂലിപ്പണിക്ക് പോയപ്പോഴാണ് സംഭവം നടന്നത്. കുടുംബപ്രശ്‌നങ്ങളാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സി.ആർ. സന്തോഷ്,എരുമപ്പെട്ടി ഇൻസ്‌പെക്ടർ ലൈജുമോൻ,എസ്.ഐ. ജബ്ബാർ എന്നിവരുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭർത്താവ് അനീഷ്.