Click to learn more 👇

യുകെയിലെ ജനങ്ങളെ കാത്തിരിക്കുന്നത് നികുതി വര്‍ധനവിന്റെ കാലം


 

യുകെയിലെ ജനങ്ങളെ കാത്തിരിക്കുന്നത് നികുതി വര്‍ധനവിന്റെ കാലം. ഒക്ടോബര്‍ ബജറ്റില്‍ നികുതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റേച്ചല്‍ റീവ്സ്. 


ബ്രിട്ടന്റെ സാമ്പത്തിക രംഗം മോശമാണെന്ന് പല തവണ ലേബര്‍ ഗവണ്‍മെന്റും, ചാന്‍സലറും ആവര്‍ത്തിച്ചെങ്കിലും ജി7 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള രാജ്യം ബ്രിട്ടനാണെന്ന് കണക്കുകള്‍ പുറത്തുവന്നത് ഈ വാദങ്ങള്‍ ഘണ്ഡിച്ചിരുന്നു. 2024-ലെ ആദ്യ പകുതിയില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വളര്‍ച്ച നേടിയാലും ഖജനാവിലെ പോരായ്മ പരിഹരിക്കാന്‍ മതിയാകില്ലെന്നാണ് റീവ്സിന്റെ വാദം. ഇതിന് പുറമെ ചെലവുകള്‍ ചുരുക്കുകയും, ബെനഫിറ്റുകള്‍ നല്‍കുന്നത് കടുത്ത നിയന്ത്രണത്തില്‍ വരുത്തുകയും ചെയ്യും. 


സമ്പദ് വ്യവസ്ഥ വളര്‍ച്ച നേടുന്നുണ്ടെങ്കിലും ഇത് പൊതുഖജനാവിന് കാര്യമായി ഗുണം ചെയ്തില്ലെന്നാണ് ട്രഷറി പറയുന്ന ന്യായം. കടമെടുപ്പ് ചെലവുകള്‍ ചുരുക്കാന്‍ ആശുപത്രികള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ ടോറി ഗവണ്‍മെന്റിന്റെ പല പദ്ധതികളും ചാന്‍സലര്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 30ന് അവതിപ്പിക്കുന്ന 2010ന് ശേഷമുള്ള ലേബറിന്റെ ആദ്യ ബജറ്റില്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പിക്കുമെന്ന് തന്നെയാണ് ട്രഷറി വ്യക്തമാക്കുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക