Click to learn more 👇

'ആമേൻ' താരം നിര്‍മ്മല്‍ ബെന്നി അന്തരിച്ചു, വിശ്വസിക്കാനാവാതെ സിനിമ ലോകം




 

'ആമേൻ' സിനിമയിലൂടെ ശ്രദ്ധേയനായ നിർമ്മല്‍ ബെന്നി ( 37 ) അന്തരിച്ചു. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക സംശയം.

തൃശൂർ ചേർപ്പിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ നിർമ്മലിനെ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ മണിക്കൂറുകള്‍ക്കകം തന്നെ അന്ത്യം സംഭവിക്കുക ആയിരുന്നു


നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.


"പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട.... ആമേനിലെ കൊച്ചച്ച൯. എന്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമല്‍ ആയിരുന്നു ... ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം.....പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു" ഇങ്ങനെയാണ് സഞ്ജയ് പടിയൂർ എഴുതിയത്.


സ്റ്റേജ് ഷോകളിലൂടെ സിനിമയിലെത്തിയ നിർമ്മല്‍ ഹാസ്യതാരമായി ശ്രദ്ധനേടിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിലെ കൊച്ചച്ചന്റെ വേഷം ഏറെ ശ്രദ്ധ നേടി. ടാ തടിയാ, ദൂരം തുടങ്ങിയവയാണ് നിർമ്മല്‍ അഭിനയിച്ച പ്രധാന സിനിമകള്‍ . 2012 -ല്‍ നവാഗതർക്ക് സ്വാഗതം എന്നസിനിമയിലൂടെ ചലച്ചിത്രാഭിനയരംഗത്തെത്തി.അഞ്ച് സിനിമകളില്‍ വേഷമിട്ടു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക