പരീക്ഷ ഒഴിവാക്കി യുഎഇയിലെ സർക്കാർ സ്കൂളുകള്‍. നൈപ്യുണ്യത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ മൂല്യനിർണയം നടത്തുന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു.
യുഎഇയിലെ സർക്കാർ സ്കൂളുകളില്‍ പുതിയ അധ്യയനവർഷം തുടങ്ങാനിരിക്കെ വിദ്യാഭ്യാസമന്ത്രി സാറ ബിൻത് യൂസഫ് അല്‍ അമീരിയാണ് പരമ്ബരാഗത പരീക്ഷാ സമ്ബ്രദായം മാറ്റുന്നകാര്യം അറിയിച്ചത്. പുതിയ അധ്യയനവർഷം മുതല്‍ പൊതുവിദ്യാലയങ്ങളിലെ അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളിലാണ് നൈപ്യുണ്യത്തിന്റെ അടിസ്ഥാനത്തില്‍ മൂല്യനിർണയം നടത്തുന്ന സംവിധാനം ആദ്യം നടപ്പാക്കുക.
വിദ്യാർഥികളുടെ കഴിവുകളെ കുറിച്ച് ശരിയായി മനസിലാക്കാൻ ഈ സമ്ബ്രദായം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഗ്രേഡ് അഞ്ച് മുതല്‍ എട്ട് വരെയുള്ള വിദ്യാർഥികള്‍ക്ക് രണ്ടാമത്തെ ടേം പരീക്ഷ പ്രോജക്റ്റായി മാറും. പ്രോജക്റ്റ് വിദ്യാർഥികളുടെ അറിവിനെ മാത്രമല്ല കഴിവുകള്‍ അളക്കുന്നതായിരിക്കും.
25 സ്കൂളുകളില്‍ ഈ വർഷം പുതുതായി വിദ്യാർഥി പ്രവേശനമുണ്ടാകും. ഇതില്‍ പുതുതായി നിർമിച്ച 12 സ്കൂളുകളും അറ്റകുറ്റപ്പണിക്ക് ശേഷം തുറക്കുന്ന 13 എണ്ണവും ഉള്‍പ്പെടും. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ പുതുതായി 39 സ്ഥാപനങ്ങള്‍ കൂടി ആരംഭിക്കും. സ്കൂളുകള്‍, നഴ്സറികള്‍, സർവകലാശാലകള്‍ എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ പുതിയ അധ്യയന വർഷത്തിലാണ് പ്രവർത്തനമാരംഭിക്കുന്നത്.