ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 19 കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ഗുജറാത്തിലെ ജാമനഗര്‍ ജില്ലയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്.
ചൊവ്വാഴ്ചയാണ് ദുരന്തനിടയാക്കിയ സംഭവം നടന്നത്. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായ കിഷന്‍ മണേക്ക് വ്യായാമത്തിനിടെ പെട്ടെന്ന് അവശനായി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ജാമനഗറിലെ ഇലക്‌ട്രിസിറ്റി ഓഫീസിലെ ഡെപ്യൂട്ടി എഞ്ചിനീയറായ ഹേമന്ത് മണേക്കിന്റെ മകനാണ് മരിച്ച കിഷന്‍ മണേക്ക് എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാക്കള്‍ മരിക്കുന്നത് ഇപ്പോള്‍ പതിവ് സംഭവമായി മാറിയിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
જામનગરમાં 19 વર્ષીય યુવાન કિશન માણેકનું હાર્ટ એટેકથી મોત#Jamnagar #HeartAttack #Workout pic.twitter.com/iBlnpnzcZm