നവജാത ശിശുക്കള്‍ തുടർച്ചയായി മരിച്ചതിന് പിന്നാലെ ചിലയിനം തൊട്ടിലുകളും കുഞ്ഞുങ്ങളുടെ കിടക്കകളും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്ക.
അമേരിക്കയിലെ ഫെഡറല്‍ സുരക്ഷാ റെഗുലേറ്റർ ആണ് മുന്നറിയിപ്പ് നല്‍കിയത്. ആറ് നവജാത ശിശുക്കളാണ് ശ്വാസ തടസം മൂലം തുടർച്ചയായി കൊല്ലപ്പെട്ടത്. മാമി ബേബി, യൂക്ക, കോസി നേഷൻ, െൈഹഹൂഡ്ത്ത്, ഡിഎച്ച്‌ഇസ്ഡ്, എന്നീ ബേബി ബ്രാൻഡുകള്‍ക്കെതിരെയാണ് മുന്നറിയിപ്പ് നല്‍കിയത്.
പത്ത് ദിവസം പ്രായമുള്ള കുഞ്ഞ് മുതല്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞുങ്ങളാണ് ബേബി ലോഞ്ചറുകളില്‍ മരിച്ചതെന്ന് യുഎസ് ഉപഭോകതൃ ഉത്പ്പന്ന സുരക്ഷാ കമ്മീഷൻ വ്യക്തമാക്കി. ഫെഡറല്‍ സുരക്ഷാ റെഗുലേറ്ററിന്റെ നിർദേശങ്ങള്‍ അവഗണിച്ചായിരുന്നു ഈ ഉത്പന്നങ്ങളുടെ നിർമാണം. ഇവയുടെ ചില ഉത്പ്പന്നങ്ങള്‍ക്ക് മതിയായ ബലം ഇല്ലെന്നും ഈ ഉത്പന്നങ്ങള്‍ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് കുഞ്ഞുങ്ങള്‍ക്ക് ശ്വാസം മുട്ടലുണ്ടാക്കാൻ കാരണമെന്നും യുഎസ് ഉപഭോകതൃ ഉത്പ്പന്ന സുരക്ഷാ കമ്മീഷൻ വ്യക്തമാക്കുന്നു.
നിലവാര തകർച്ചയുള്ള ഇത്തരം ഉത്പ്പന്നങ്ങളെ വിപണിയില്‍ നിന്നും പിൻവലിക്കണമെന്ന് യുഎസ് ഉപഭോകതൃ ഉത്പ്പന്ന സുരക്ഷാ കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.