മാണ്ഡ്യയില്‍ ഭാര്യയും ഭർത്താവും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. കെ.ആർ. പേട്ട് കിക്കേരി സ്വദേശികളായ മോഹൻ (27), സ്വാതി (22) എന്നിവരാണ് മരിച്ചത്.
സ്വാതിയെ ചൊവ്വാഴ്ച രാത്രി തൂങ്ങിമരിച്ചനിലയിലും മോഹനെ ബുധനാഴ്ച രാവിലെ തടാകത്തില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
സ്വാതിയുടെ മരണത്തിനു പിന്നാലെ മോഹനെ കാണാതായിരുന്നു. ഇതിനിടെ സ്വാതിയെ മോഹൻ കൊന്നതാണെന്നാരോപിച്ച് ബന്ധുക്കള്‍ മോഹന്റെ വീടാക്രമിച്ച് തീയിടാൻ ശ്രമിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച രാവിലെ മോഹനെ ഗ്രാമത്തിലെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ദമ്ബതിമാർക്ക് 10 മാസം പ്രായമുള്ള കുട്ടിയുണ്ട്. കിക്കേരി പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)