Click to learn more 👇

മദ്യപിച്ച്‌ ലക്കുകെട്ട യുവതി കാര്‍ കയറ്റി കൊന്നത് മൂന്നുപേരെ; വ്യവസായിയുടെ ഭാര്യയെ വളഞ്ഞ് നാട്ടുകാര്‍; വീഡിയോ കാണാം


 

മദ്യപിച്ച്‌ ലക്കുകെട്ട യുവതിയോടിച്ച കാറിടിച്ച്‌ മൂന്നുപേർ കൊല്ലപ്പെട്ടു. കാറാച്ചി ആസ്ഥാനമായ ബിസിനസുകാരന്റെ ഭാര്യയാണ് കാറോടിച്ചത്.

കാറാച്ചിയിലെ കർസാസ് റോഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പാകിസ്താൻ മീ‍ഡിയയുടെ വിവരമനുസരിച്ച്‌ വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യ നടാഷയാണ് പ്രതി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുല്‍ അഹമ്മദ് എനർജി ലിമിറ്റഡിന്റെ ചെയർമാണ് ഡാനിഷ്

ലക്കുകെട്ട യുവതി ഓടിച്ചിരുന്ന SUV അമിത വേഗത്തിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കാർ ബൈക്ക് യാത്രികരെയും കാല്‍നടക്കാരെയുമാണ് ഇടിച്ചു തെറിപ്പിച്ചത്. ബൈക്ക് യാത്രികർ തത്ക്ഷണം മരിച്ചപ്പോള്‍ കാല്‍നടക്കാരൻ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരിക്കുകയായിരുന്നു. നിരവധി പേർക്ക് പരിക്കുണ്ട്. 


അപകടമുണ്ടായ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാർ പിടികൂടുകയായിരുന്നു.

ലാൻഡ് ക്രൂയിസറാണ് ഇവർ ഓടിച്ചിരുന്നത്. നടുക്കുന്ന അപകട ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഇവർ ബോധമില്ലാതെ നില്‍ക്കുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇവരുടെ കാർ പിന്നീട് തലകീഴായി മറിഞ്ഞു കിടക്കുന്നതും കാണാം. ഡിവൈഡറിലേക്ക് പാഞ്ഞു കയറിയെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത ഇവരെ മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയയാക്കി.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 22222222222222222222222222222