ആരോഗ്യ ഇൻഷുറൻസ് പദ്ധതി തിരഞ്ഞെടുക്കുന്നത് ഒരു സാമ്ബത്തിക തിരഞ്ഞെടുപ്പ് മാത്രമല്ല. മറിച്ച്, കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കുമ്ബോള്‍ മനസമാധാനത്തോടെ ജീവിക്കാൻ നിങ്ങളെ പ്രാപ്തമാക്കുന്നതാണ്. പെട്ടന്നുള്ള ഇൻഷുറൻസ് കവറേജ് ആവശ്യകതകള്‍ തിരിച്ചറിയാൻ നിലവിലെ ആരോഗ്യവും മെഡിക്കല്‍ ഹിസ്റ്ററിയും വിലയിരുത്തി വേണം ഒരു ഇൻഷുറൻസ് പദ്ധതി ആരംഭിക്കാൻ. അതായത്, നിങ്ങളുടെ കുടുംബത്തിന്റെ മെഡിക്കല്‍ ഹിസ്റ്ററിയെയും ജീവിതശൈലി തിരഞ്ഞെടുപ്പിനെയും അടിസ്ഥാനമാക്കി ഭാവിയിലെ ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് വേണം നിങ്ങളുടെ ഇൻഷുറൻസ് തിരഞ്ഞെടുപ്പ്.
വ്യത്യസ്ത ജീവിത ഘട്ടങ്ങള്‍ക്കനുസരിച്ച് നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ആവശ്യകതകളും മാറുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ അവിവാഹിതനായിരിക്കുമ്ബോള്‍ അടിസ്ഥാന കവറേജും കുറഞ്ഞ നിക്ഷേപങ്ങളുമുള്ള പ്ലാനുകളായിരിക്കാം നിങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ നിങ്ങള്‍ വിവാഹിതനാകുമ്ബോള്‍, നിങ്ങളുടെ ജീവിതപങ്കാളി കൂടി ഉള്‍പ്പെടുന്ന ഫാമിലി ഇൻഷുറൻസ് പദ്ധതികളെ പരിഗണിക്കുക. ഇനി നിങ്ങള്‍ക്ക് കുട്ടികളുള്ളപ്പോള്‍, കുട്ടികളുടെ പരിചരണം, പ്രതിരോധ കുത്തിവയ്പ്പുകള്‍, കുട്ടികളുടെ മറ്റ് പ്രത്യേക ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ എന്നിവ ഇൻഷുറൻസ് പദ്ധതിയില്‍ ഉള്‍കൊള്ളുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.
ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയില്‍ ശ്രദ്ധിക്കേണ്ട പ്രധാന സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1) കവറേജ്
നിങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങള്‍ക്കനുസരിച്ച് ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങള്‍ ഉള്‍പ്പെടെ ഇൻപേഷ്യന്റ് ഔട്ട്പേഷ്യന്റ് പരിചരണം എന്നിവ ഉള്‍കൊള്ളുന്ന പദ്ധതികളെ കൂടുതല്‍ പരിഗണിക്കുക.
2) നെറ്റ്‌വർക്ക്
ക്ലെയ്മുകള്‍ പ്രശ്നമില്ലാതെ ലഭിക്കാനായി പണരഹിത സൗകര്യങ്ങളുള്ള ആശുപത്രികളുടെ വിശാലമായ നെറ്റ്‌വർക്ക് ഉറപ്പാക്കുക.
3) നിലവിലുള്ള വ്യവസ്ഥകള്‍
നിലവിലെ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഇൻഷുറൻസ് കാലയളവുകളും കവറേജ് വിവരങ്ങളും പരിശോധിക്കുക.
4) ഡേകെയറും ഡോമിസിലിയറി ചികിത്സയും
പൂർണ ആശുപത്രിവാസം ആവശ്യമില്ലാത്ത ചികിത്സകള്‍ക്കുള്ള കവറേജും വീട്ടില്‍ തന്നെ ചികിത്സയും ലഭിക്കുക.
5) ആംബുലൻസും പോസ്റ്റ് ഹോസ്പിറ്റലൈസേഷനും
ആംബുലൻസ് ചാർജുകളുടെയും ആശുപത്രി താമസത്തിന് മുമ്ബും ശേഷവുമുള്ള ചിലവുകളുടെയും കവറേജ് നോക്കുക.
6) ആരോഗ്യ പരിപാടികള്‍ ആരോഗ്യകരമായ ശീലങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതും ആരോഗ്യകരമായ പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതുമായ പദ്ധതികള്‍ നല്‍കുന്നു.
നിങ്ങളുടെ വരിസംഖ്യ വർധിപ്പിക്കാതെ തന്നെ നിലവിലുള്ള കവറേജ് വർധിപ്പിക്കുന്നതിനുള്ള ടോപ്-അപ് പ്ലാനുകള്‍ പരിഗണിക്കേണ്ടതുണ്ട്. നിങ്ങളുടെ അടിസ്ഥാന പദ്ധതിയുടെ ഇൻഷ്വർ ചെയ്ത തുക തീർന്നുപോയാല്‍ ഈ പ്ലാനുകള്‍ അധിക കവറേജായി പ്രവർത്തിക്കുന്നതാണ്.