21-കാരിയായ കോളേജ് വിദ്യാർത്ഥിയെ അജ്ഞാതനായ ബൈക്ക് യാത്രികൻ പീഡനത്തിനിരയാക്കി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഈസ്റ്റ് സോണ്‍ എസിപി രമണ്‍ ഗുപ്ത പീഡനകാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
യുവതി ഒരു പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ഒരു ബൈക്ക് യാത്രികൻ വീട്ടിലാക്കാമെന്ന് പറഞ്ഞ് ലിഫ്റ്റ് നല്‍കി വിജനമായ പ്രദേശത്ത് എത്തിച്ച് ആക്രമിക്കുകയും പീഡിപ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു- ഗുപ്ത പറഞ്ഞു.
എച്ച്‌എസ്‌ആർ ലേഔട്ടിലെ ഹൊസൂർ സർവീസ് റോഡിന് സമീപം ട്രക്കിന് പിന്നില്‍ ചുവന്ന ജാക്കറ്റ് മാത്രം ധരിച്ച യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതിയുടെ സന്ദേശം ലഭിച്ച സുഹൃത്തുക്കളാണ് അവളെ കണ്ടെത്തിയത്. തുടർന്ന് വസ്ത്രം ധരിപ്പിച്ച് ആശുപത്രിയിലെത്തിച്ചു.
അജ്ഞാതനായ ഒരാള്‍ പാൻ്റ്‌സ് മാത്രം ധരിച്ച് നില്‍ക്കുന്നത് യുവതിയുടെ സുഹൃത്തുക്കള്‍ കണ്ടതായി പൊലീസ് പറഞ്ഞു. പരിഭ്രാന്തനായി ഇയാളെ യുവതിയുടെ സുഹൃത്തുക്കള്‍ പിടികൂടാൻ ശ്രമിച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എ.സി.പി രമണ്‍ ഗുപ്ത പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്‌ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം പൊലീസ് കേസെടുത്തു.