സ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖലാ സ്വകാര്യസ്ഥാപനങ്ങളിലേക്ക് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം.
കേന്ദ്രസർക്കാരിന്റെ കീഴില്‍ ചെന്നൈയിലുള്ള ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും ചേർന്നാണ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നത്.
യോഗ്യത: ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്, ബി.എ., ബി.എസ്സി., ബി.കോം പാസായി അഞ്ചുവർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്‌ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.
സ്റ്റൈപ്പൻഡ്: ബി.ടെക്, ബി.എ., ബി.എസ്സി., ബി.കോം യോഗ്യതയുള്ളവർക്ക്: 9000 രൂപ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക്: 8000 രൂപ. പരിശീലനത്തിനുശേഷം കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തില്‍ തൊഴില്‍പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്.
എസ്.ഡി. സെന്ററില്‍ രജിസ്റ്റർ ചെയ്ത് കഴിഞ്ഞതിനുശേഷം ഇ-മെയില്‍ വഴി ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക്ലിസ്റ്റുകളുടെയും അസലും പകർപ്പും ബയോഡേറ്റയുടെ പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഓഗസ്റ്റ് 31-ന് രാവിലെ 8 മണി മുതല്‍ കളമശ്ശേരി വനിതാ പോളിടെക്നിക്ക് കോളേജിലാണ് അഭിമുഖം. ഒന്നില്‍ക്കൂടുതല്‍ സ്ഥാപനങ്ങളില്‍ അഭിമുഖത്തിന് പങ്കെടുക്കാനാകും. സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററില്‍ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാനതീയതി: ഓഗസ്റ്റ് 30.
പങ്കെടുക്കുന്ന കമ്ബനികളുടെയും ഒഴിവുകളുടെയും വിവരങ്ങള്‍ വെബ്സൈറ്റില്‍ ഓഗസ്റ്റ് 29-ന് പ്രസിദ്ധീകരിക്കും. ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കും വെബ്സൈറ്റ്: www.sdccentre.org