ഫിസിക്‌സില്‍ ഗവേഷണത്തിന് രണ്ട് കോടി രൂപയുടെ സ്‌കോളർഷിപ്പ് നേടി ദേവിക. ഫോട്ടോണിക്‌സില്‍ നാലു വർഷത്തെ ഗവേഷണം ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക് ഷെയറിലെ ഹസേഴ്‌സ് ഫില്‍സ് സർവകലാശാലയിലാണ്.
പത്താം ക്ലാസ് വരാക്കര ഗുരുദേവ പബ്ലിക് സ്‌കൂളിലും പ്ലസ് ടു കുരിയച്ചിറ
സെന്റ് പോള്‍സ് കോണ്‍വെന്റ് സ്‌കൂളിലും പൂർത്തിയാക്കി. കൊടകര സഹൃദയ കോളേജ് അഡ്വാൻസ്ഡ് സ്റ്റഡിസില്‍ നിന്ന് ബിരുദവും വെല്ലൂർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും നാലാം റാങ്കോടെ എം.എസ് സി ഫിസിക്‌സും നേടി. സർവകലാശാലയുടെയും ബ്രിട്ടീഷ് സർക്കാരിന്റെയും സ്‌കോളർഷിപ്പാണ് ദേവികക്ക് ലഭിച്ചത്.
സർവകലാശാലയുടെ സ്‌കോളർഷിപ്പ് വഴി നാലു വർഷത്തെ ഗവേഷണത്തിനുള്ള ഫിസും ലഭിക്കും. ബ്രിട്ടീഷ് സർക്കാരിന്റെ സ്‌കോളർഷിപ്പ് എഞ്ചിനീയറിംഗ് ആൻഡ് ഫിസിക്കല്‍ സയൻസ് റിസർച്ച് കൗണ്‍സില്‍ നല്‍കും. കാവല്ലൂർ അയഞ്ചിറ അനിലിന്റെയും നിഷയുടെയും മകളാണ് ദേവിക. അനാമികയാണ് സഹോദരി.