Click to learn more 👇

വീട്ടിലെ ടിവി സ്റ്റാന്റിനടിയിൽ കണ്ട രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി; ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.


 

വീടിന്റെ ടിവി സ്റ്റാന്റിനടിയില്‍ വിരുന്നുകാരനായെത്തിയത് പടുകൂറ്റൻ രാജവെമ്ബാല. അതിരപ്പിള്ളിയിലാണ് സംഭവം.


മലയാറ്റൂർ ഡിവിഷനിലെ പിസികെ ലായത്തിന്റെ 6-ാം ബ്ലോക്കില്‍ ഷീലപൗലോസ് താടിക്കാരന്റെ വീട്ടിലെ ടി വി സ്റ്റാന്റിന്റെ അടിയിലാണ് രാജവെമ്ബാലയെ കണ്ടത്.

പാമ്ബിനെ കണ്ടതിനു പിന്നാലെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. 


അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷനിലെ ആർആർടി ടീം അംഗങ്ങളായ ആല്‍ബിൻ ആന്റണി പിആർഒ, സാബു ജെബി എസ്‌എഫ്‌ഒ, സനീഷ് ബിഎഫ്‌ഒ, വർഗീസ് എന്നിവർ ചേർന്നാണ് ഇതിനെ ചാക്കിലാക്കിയത്. പിന്നീട് കാട്ടില്‍ വിട്ടു.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക