Click to learn more 👇

അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മലയാളി ദമ്ബതികള്‍ മരിച്ചു


 

അമേരിക്കയിലെ സ്പ്രിങ് ക്രീക്ക് - പാർക്കർ റോഡില്‍ വാഹനാപകടത്തെ തുടർന്ന് ചികില്‍സയിലായിരുന്ന മലയാളി ദമ്ബതികള്‍ മരിച്ചു.

വിക്ടർ വർഗീസ് എന്ന സുനില്‍ (45 ), ഭാര്യ ഖുശ്ബു വർഗീസ് എന്നിവരാണ് മരണപ്പെട്ടത്.


സപ്തംബർ ഏഴിന് ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗീസിൻ്റെയും അമ്മിണി വർഗീസിൻ്റേയും മകനാണ് വിക്ടർ വർഗീസ്. മരണപ്പെട്ട ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്. ടെക്സാസിലെ സെഹിയോണ്‍ മർത്തോമാ ആരാധനാലയത്തില്‍ സംസ്കാര ശുശ്രൂഷകള്‍ 21നു രാവിലെ 10 ന് നടക്കും. തുടർന്ന് സംസ്കാരം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക