ജ്യൂസില്‍ മൂത്രം കലർത്തി വില്‍പ്പന നടത്തിയ കട ഉടമയെയും, സഹായിയെയും മർദ്ദിച്ച് നാട്ടുകാർ.ഗാസിയാബാദിലെ ലോനി ബോർഡർ ഏരിയയിലെ ഖുഷി ജ്യൂസ് കോർണർ എന്ന കടയിലാണ് സംഭവം.
ജ്യൂസില്‍ മൂത്രം കലർത്തി വില്‍പ്പന നടത്തിയ ഉടമ ആമിർ ഖാനെയും സഹായിയെയുമാണ് നാട്ടുകാർ മർദ്ദിച്ചത്. പരാതികള്‍ ഉയർന്നതിന് പിന്നാലെ കടയിലെത്തിയ നാട്ടുകാരാണ് ഇരുവരെയും തല്ലിയത്.
ജ്യൂസ് കടയില്‍ ഇത്തരം പ്രവർത്തനങ്ങള്‍ നടക്കുന്നതായി സെപ്തംബർ 13 ന് പരാതി ലഭിച്ചതായി എസിപി ഭാസ്കർ വർമ പറഞ്ഞു. തുടർന്ന് പോലീസ് സ്ഥലത്തെത്തി കടയില്‍ പരിശോധന നടത്തിയപ്പോള്‍ ഒരു ലിറ്റർ മനുഷ്യമൂത്രം നിറച്ച കാൻ കണ്ടെത്തി. കട പോലീസ് സീല്‍ ചെയ്തു.
സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.