റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ആറ് വയസുകാരി മരിച്ചു. പെരുമ്ബാവൂർ കണ്ടന്തറ ചിറയത്ത് വീട്ടില്‍ മൻസൂറിന്‍റെ മകള്‍ നൂറ ഫാത്തിമ ആണ് മരിച്ചത്.
റംബൂട്ടാൻ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ടന്തറ ഹിദായത്തുല്‍ ഇസ്‍ലാം സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. മാതാവ്: ജിഷമോള്‍. സഹോദരങ്ങള്‍: ബീമ ഫാത്തിമ, ഐസ ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.
രണ്ടാഴ്ച മുൻപാണ് കോട്ടയം മീനച്ചില്‍ മരുതൂർ സ്വദേശികളായ സുനില്‍ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥ് (എട്ടുമാസം) സമാനരീതിയില്‍ മരിച്ചത്. റമ്ബൂട്ടാൻ പഴം പൊളിച്ച് നല്‍കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.