Click to learn more 👇

നീല, വെള്ള റേഷൻ കാര്‍ഡുകള്‍ക്ക് 10 കിലോ അരി


 

ഓണം പ്രമാണിച്ച്‌ ഈ മാസം വെള്ള, നീല റേഷൻ കാർഡുടമകള്‍ക്ക് 10 കിലോ അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭ്യമാക്കും.

നീല കാർഡുടമകള്‍ക്ക് അധികവിഹിതമായാണ് അനുവദിക്കുന്നത്. 


ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ബ്രൗണ്‍ കാർഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 2 കിലോ അരി നല്‍കും. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡുടമകള്‍ക്കുള്ള സൗജന്യ അരിയുടെ അളവില്‍ മാറ്റമില്ല. പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്നു റേഷൻ കടകള്‍ക്ക് അവധിയായതിനാല്‍ സെപ്തംബറിലെ വിതരണം നാളെ ആരംഭിക്കും.


അതേസമയം, ഓണത്തിന് വിപണി ഇടപെടല്‍ ശക്തമാക്കുന്നതിന് ധനവകുപ്പ് 225 കോടി അനുവദിച്ചെന്ന് കഴിഞ്ഞ മാസം 16ന് അറിയിച്ചെങ്കിലും ഇതുവരെ സപ്ലൈകോയുടെ അക്കൗണ്ടില്‍ ലഭ്യമായിട്ടില്ല. ഇന്നോ നാളെയോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യവകുപ്പ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക