Click to learn more 👇

സൗജന്യ ഓണക്കിറ്റ് ഇന്ന് മുതല്‍;14 ഇനങ്ങള്‍


 

സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം റേഷൻ കടകള്‍ വഴി ഇന്ന് ആരംഭിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ എട്ടിന് തിരുവനന്തപുരം പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ ഭക്ഷ്യമന്ത്രി ജി ആർ അനില്‍ നിർവഹിക്കും.


ആറ് ലക്ഷത്തോളം വരുന്ന എ എ വൈ (മഞ്ഞ) കാർഡുടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ പി ഐ കാർഡുടമകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും.


ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് നാളെ മുതല്‍ ഉദ്യോഗസ്ഥർ കിറ്റുകള്‍ നേരിട്ട് എത്തിക്കും. ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ നാല് പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം.

ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്ബാർപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നിവയും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക