വെറുതെ 8 മണിക്കൂർ ഉറങ്ങുക, ശമ്ബളമായി 10 ലക്ഷം വരെ കൈയ്യില്‍ കിട്ടം. ഞെട്ടേണ്ട, ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്ബനിയായ വേക്ക്ഫിറ്റ് ആണ് ഇത്തരം ഒരു ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. കമ്ബനിയുടെ സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനെ കുറിച്ച് വിശദമായി തന്നെ അറിയാം.
രണ്ട് മാസത്തേക്കാണ് ജോലി. 'പണി' എടുക്കേണ്ട സ്ഥലം 'കിടക്ക' തന്നെ. സ്റ്റൈപ്പെന്റായി 1 മുതല്‍ 10 ലക്ഷം രൂപ വരെ ലഭിക്കും.വെറുതെ ഉറങ്ങിയാല്‍ പത്ത് ലക്ഷമോ എന്നാണോ? എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാം. രാത്രിയില്‍ കുറഞ്ഞത് 8 മുതല്‍ 9 മണിക്കൂർ വരെ ഉറങ്ങണം. രാവിലെ ഒരു 20 മിനിറ്റ് കൂടി മയങ്ങാൻ സാധിച്ചാല്‍ അത്തരക്കാർക്ക് മുൻഗണന ഉണ്ട്. വാരാന്ത്യങ്ങളില്‍ ഉറക്കസമയം അല്‍പം നീട്ടേണ്ടി വരും. പരിചയസമ്ബന്നരായ 'സ്ലീപ്പ് മെൻ്റർമാരുടെ', വർക്ക് ഷോപ്പുകളില്‍ പങ്കെടുക്കേണ്ടി വരും.
എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുന്നവർക്ക് അപേക്ഷിക്കാം. ഉറക്കം സന്തുലിതമായി കൊണ്ടുപോകാൻ സാധിക്കുന്നവർക്കാണ് മുൻഗണന. നല്ല അച്ചടക്കം പാലിക്കണം. അതായത് ഔദ്യോഗിക കോളുകളോ അല്ലെങ്കില്‍ മറ്റ് സോഷ്യല്‍ ആക്ടിവിറ്റികളോ ഒന്നും തന്നെ നിങ്ങളുടെ ഉറക്കത്തെ ബാധിക്കാൻ പാടില്ല. സമ്മർദ്ദം നന്നായി കൈകാര്യം ചെയ്യാനും കഴിയണം. മാനസികവും ശാരീരികവുമായ എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് വേക്ക്ഫിറ്റിൻ്റെ അത്യാധുനിക മെത്തകളില്‍ ഉറങ്ങണം.
അപേക്ഷകർ 22 വയസിന് മുകളിലുള്ളവർ ആയിരിക്കണം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കിയിരിക്കണം.തിരഞ്ഞെടുത്ത സ്ലീപ്പ് ഇൻ്റേണുകള്‍ക്ക് 1 ലക്ഷവും ഈ വർഷത്തെ സ്ലീപ്പ് ചാമ്ബ്യനായി അംഗീകരിക്കപ്പെടുന്ന ഇൻ്റേണിന് 10 ലക്ഷവും ശമ്ബളമായി ലഭിക്കും.
നാലാം തവണയാണ് കമ്ബനി ഇത്തരത്തില്‍ 'സ്ലീപ്പ് ഇൻ്റേണ്‍' ആയി ഉദ്യോഗാർത്ഥികളെ എടുക്കുന്നത് . മൂന്നാം സീസണില്‍ ബാംഗ്ലൂരില്‍ നിന്നുള്ള സായിശ്വരി പാട്ടീലായിരുന്നു സ്ലീപ്പ് ചാമ്ബ്യൻ പട്ടം സ്വന്തമാക്കി. 9 ലക്ഷമായിരുന്നു അവർ പ്രതിഫലമായി നേടിയത്. ജോലി നിങ്ങള്‍ക്ക് യോജിച്ചതാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഇനിയൊന്നും ആലോചിക്കേണ്ട, വേക്ക്ഫിറ്റിന്റെ ഔദ്യോഗിക പേജില്‍ കയറി മറ്റ് വിവരങ്ങള്‍ കൂടി പരിശോധിച്ച് അപേക്ഷിച്ചേക്കൂ.