Click to learn more 👇

നിന്റെ തന്തയാണോ ഇന്ധനത്തിന് പണം നല്‍കുന്നത്! റൈഡ് റദ്ദാക്കിയ യുവതിയെ തല്ലി ഓട്ടോ ഡ്രൈവര്‍; കേട്ടാലറയ്‌ക്കുന്ന തെറിയും; വീഡിയോ കാണാം


 

ഒലയുടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ അതിക്രമം പുറത്തുവിട്ട് യുവതി. ബെഗളൂരുവിലാണ് ദാരുണ‌ സംഭവം. റൈഡ് കാൻസല്‍ ചെയ്തെന്ന് പറഞ്ഞ് യുവതിയെ കൈയേറ്റം ചെയ്ത ഡ്രൈവർ ഇവരെ അസഭ്യം പറയുകയായിരുന്നു.

വീഡിയോ പകർത്തിയ ഹിന്ദി സംസാരിക്കുന്ന യുവതിയുടെ ഫോണ്‍ തട്ടിപ്പറിക്കാനും ഇയാള്‍ ശ്ര‌മിച്ചു.


"അബദ്ധത്തിന്റെ പേരില്‍ നിങ്ങള്‍ക്കെങ്ങനെ റൈഡ് റദ്ദാക്കാൻ പറ്റും. നിന്റെ തന്തയാണോ ഗ്യാസ് നിറയ്‌ക്കാൻ പണം നല്‍കുന്നത്. ഞാൻ പത്ത് മിനിട്ടിലേറെ കാത്തിരുന്നിട്ടും നീ റൈഡ് കാൻസല്‍ ചെയ്തില്ലേ എന്നും ഇയാള്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. യുവതി പരാതി നല്‍കുമെന്ന് പറയുമ്ബോള്‍. നമുക്ക് ഒരുമിച്ച്‌ പൊലീസ് സ്റ്റേഷനില്‍ പോകാമെന്നും നീ എന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും" ഡ്രൈവർ പറയുന്നത് കേള്‍ക്കാം. യുവതിയെ അശ്ലീല പദങ്ങളുപയോഗിച്ച്‌ അധിക്ഷേപിക്കുകയും ചെയ്തു.


പീക്ക് ടൈമില്‍ താനും സുഹൃത്തും ഓരോ ഓട്ടോവീതം ബുക്ക് ചെയ്തു. ഇതില്‍ ഞാൻ ബുക്ക് ചെയ്ത ഓട്ടോ ആദ്യമെത്തിയപ്പോള്‍ അവളുടെ ഓർഡർ കാൻസല്‍ ചെയ്തു. എന്നാല്‍ ഡ്രൈവർ തങ്ങളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് യുവതി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബെംഗളൂരു പൊലീസ് യുവതിയെ ബന്ധപ്പെട്ടു. നടപടിയെടുക്കുമെന്നും അറിയിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക