എയർപോർട്ടില്‍ ട്രോളി ബാഗുമായി ഇരിക്കുന്ന യുവതി പെട്ടന്ന് കയ്യിലുണ്ടായിരുന്ന ബാഗ് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതോടെ ഒപ്പം ഇരുന്നിരുന്നവരെല്ലാം ഞെട്ടി.
പാതി കടിച്ച ട്രോളി ബാഗുമായി യുവതി നടക്കാൻ തുടങ്ങിയതോടെ എയർപോർട്ടി നിന്നവരെല്ലാം അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാർക്കും യുവതി കേക്ക് കഴിക്കാൻ നല്‍കുന്നുണ്ട്. യാത്രക്കാർ 'ട്രോളിയുടെ രുചി' ആസ്വദിക്കുന്നതും കാണാം.
വീഡിയോ പങ്കുവെച്ച് അധികമാവുംമുമ്ബെ വൈറലാവുകയും ചെയ്തു. ഇതിനകം 27 ലക്ഷം പേർ വീഡിയോ കണ്ടു കഴിഞ്ഞു. ഞാൻ ആയിരുന്നെങ്കില്‍ അവരെ കേക്ക് കഴിക്കാൻ സഹായിച്ചേനെ എന്നും കേക്ക് ഉണ്ടാക്കിയതെങ്ങനെയെന്ന് കാണിക്കൂവെന്നും വീഡിയോക്ക് കീഴെ കമന്റുകളുണ്ട്.
ബാഗിനെ വെല്ലുന്ന കേക്ക് ബാഗ് ഉള്‍പ്പടെ നിരവധി രസകരമായ കേക്ക് വീഡിയോകള്‍ ഇതിനുമുമ്ബും മയാര പങ്കുവെച്ചിട്ടുണ്ട്.